കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവം: രണ്ട് പേർ കീഴടങ്ങി

കേസിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു

Update: 2023-03-05 15:56 GMT
Editor : ijas | By : Web Desk

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. കേസിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനൊപ്പം ആശുപത്രി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മർദ്ദിച്ചവർ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ രോഗിയെ ചികിത്സിക്കാത്ത ഡോക്ടറാണ് ആക്രമിക്കപ്പെട്ടത്. സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Advertising
Advertising

കഴിഞ്ഞ മാസം 24 ന് സിസേറിയന്‍ കഴിയുകയും രോഗാണുബാധ കാരണം ആശുപത്രിയില്‍ തുടരുകയും ചെയ്ത രോഗിയുടെ ബന്ധുക്കളാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. സ്കാനിങ് റിപ്പോർട്ട് വൈകിയെന്നാരോപിച്ച് തുടങ്ങിയ തർക്കം ഡോക്ടറെ മർദിക്കുന്നതിലേക്ക് എത്തി. പനി രൂക്ഷമായെത്തി ഗർഭിണിയെ നോക്കുന്നതില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്‍റെ ആരോപണം ചികിത്സിച്ച ഡോക്ടറും ആശുപത്രിയും പൂർണമായി തള്ളി. കുഞ്ഞിനെ രക്ഷിക്കാനാണ് അടിയന്തരമായി സിസേറിയന്‍ നടത്തിയത്. യുവതിയുടെ അണുബാധയുടെ കാരണം കണ്ടെത്തുകയും ചികിത്സ പുരോഗമിക്കുകയുമായിരുന്നതായും ഡോക്ടർ വിശദീകരിച്ചു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News