കെപി അനില്‍കുമാറിന്‍റെ രാജി; മധുരം നല്‍കി ആഹ്ലാദ പ്രകടനം നടത്തി കെ.എസ്.യു

മിഠായിത്തെരുവിലെത്തിയവര്‍ക്ക് അപ്രതീക്ഷിതമായി ലഡു വിതരണം ചെയ്തായിരുന്നു കെ.എസ്.യുവിന്‍റെ ആഹ്ലാദ പ്രകടനം

Update: 2021-09-15 03:58 GMT
Editor : Roshin | By : Web Desk

കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പോയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍. കോഴിക്കോട്ട് ലഡു വിരണം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിന്‍റെ നേതൃത്വത്തിലാണ് നഗരത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

മിഠായിത്തെരുവിലെത്തിയവര്‍ക്ക് അപ്രതീക്ഷിതമായി ലഡു വിതരണം ചെയ്തായിരുന്നു കെ.എസ്.യുവിന്‍റെ ആഹ്ലാദ പ്രകടനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു പോയതിലുള്ള സന്തോഷം പങ്കുവെക്കാനാണ് മധുരം നല്കുന്നതെന്നായിരുന്നു വിദ്യാര്‍ഥികളുടെ വിശദീകരണം.

Advertising
Advertising

കെ.പി അനില്‍ കുമാറിനെ ഏറ്റെടുത്ത സിപിഎമ്മിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍ നേതൃത്വം നല്‍കി. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് വരുന്നതിന്‍റെ സൂചനയാണിതെന്ന് അദ്ധേഹം പറഞ്ഞു. ജനപിന്തുണയില്ലാത്ത നേതാക്കള്‍ പിരിഞ്ഞു പോകുന്നതില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുകയാണെന്നാണ് കോഴിക്കോട്ടെ കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നത്.

Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News