'ഇടതുപക്ഷ ചിന്താഗതിയുള്ള എത്ര പേരുണ്ട്‌, സംഘപരിവാർ അനുകൂലിക്ക് തന്നെ കൊടുക്കണമായിരുന്നോ?': ദൃശ്യാവിഷ്‌കാര വിവാദത്തിൽ കെ.പി.എ മജീദ്

സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദം യാദൃശ്ചികമല്ലെന്നും ഇത് ജാഗ്രതക്കുറവായി തള്ളിക്കളയാനാവില്ലെന്നും മജീദ് പ്രതികരിച്ചിരുന്നു

Update: 2023-01-08 06:05 GMT

കോഴിക്കോട്: സംസ്ഥാന കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് കെ.പി.എ മജീദ് എം.എൽ.എ. ഇടത് അനുകൂല ചിന്താഗതിയുള്ളവരുണ്ടായിട്ടും സംഘപരിവാർ അനുകൂലിയെ തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നതേൽപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സർക്കാർ എത്രയും വേഗം വിഷയത്തിൽ നടപടിയെടുക്കണമെന്നും മജീദ് പറഞ്ഞു.

"കലോത്സവം പോലൊരു വേദിയിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് നേരത്തേ കണ്ട് ബോധ്യപ്പെടാനുള്ള സംവിധാനമുണ്ട്. സംഘപരിവാർ പ്രവർത്തനപരിചയമുള്ള ആളുകളെയാണ് ഇതേൽപ്പിച്ചത്. ഇടതുപക്ഷ ചിന്താഗതിയുള്ള എത്രയോ ആളുകളുണ്ടായിരുന്നു. സംഘപരിവാർ അനുകൂലിക്ക് തന്നെ ഇത് കൊടുക്കണമായിരുന്നോ എന്നതാണ് ചോദ്യം. ഇതെവിടെയോ മനപ്പൂർവമായി തന്നെ ചെയ്ത കാര്യമാണ്. സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചു. ദൃശ്യാവിഷ്‌കാരം ഒരുക്കാൻ ആളുകളെ ഏൽപ്പിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേ. പിഞ്ചുകുട്ടികൾക്കിടയിൽ ഭീകരവാദമെന്നാൽ മുസ്ലിം എന്നാൽ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് എത്ര ഭീകരമാണെന്ന് ആലോചിച്ചു നോക്കൂ. സർക്കാർ എത്രയും പെട്ടന്ന് വിഷയത്തിൽ നടപടിയെടുക്കേണ്ടതുണ്ട്". മജീദ് പറഞ്ഞു.

Advertising
Advertising
Full View

നേരത്തേ സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദം യാദൃശ്ചികമല്ലെന്നും ഇത് ജാഗ്രതക്കുറവായി തള്ളിക്കളയാനാവില്ലെന്നും കെ.പി.എ മജീദ് പ്രതികരിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാരത്തിൽ മുസ് ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ വിഷയം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News