ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്ന് കെ.പി.എ മജീദ്

ഇന്നലെ നടന്ന യോഗം ഏതാനും പേര്‍ മാത്രം പങ്കെടുത്ത യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണ്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച തന്നെ നടക്കാത്ത വിഷയങ്ങളെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.

Update: 2021-08-08 07:48 GMT
Advertising

കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.എ മജീദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.ടി ജലീലിന്റെതായി വരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായമില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഏകാഭിപ്രായമാണ്. അതാണ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പറഞ്ഞത്. മുഈനലി തങ്ങളുടെ കാര്യം മാത്രമാണ് ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇന്നലെ നടന്ന യോഗം ഏതാനും പേര്‍ മാത്രം പങ്കെടുത്ത യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണ്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച തന്നെ നടക്കാത്ത വിഷയങ്ങളെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. റാഫി പുതിയ കടവ് നടത്തിയത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഹൈദരലി തങ്ങളുമായി കൂടിയാലോചിച്ച ശേഷം മുഈനലി തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News