വയനാട് ടി. സിദ്ദീഖ്, ആലത്തൂർ വി.ടി ബൽറാം; ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകി

തൃശൂർ മണ്ഡലത്തിന്റെ ചുമതല ടി.എൻ പ്രതാപനാണ്.

Update: 2024-03-13 11:25 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ടി. സിദ്ദീഖിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂരിന്റെ ചുമതല കെ. ജയന്തിനുമാണ്. തൃശൂരിന്റെ ചുമതല ടി.എൻ പ്രതാപനാണ്.

ആലത്തൂർ-വി.ടി ബൽറാം, കോഴിക്കോട്-പി.എം നിയാസ്, വടകര-വി.പി സജീന്ദ്രൻ, തിരുവനന്തപുരം-മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ- ജി സുബോധൻ, കൊല്ലം- എം.എം നസീർ, മാവേലിക്കര - ജോസി സെബാസ്റ്റ്യൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എം.ജെ ജോബ്, കോട്ടയം - പി.എ സലീം, ഇടുക്കി - എസ്. അശോകൻ, എറണാകുളം - അബ്ദുൾ മുത്തലിബ്, ചാലക്കുടി - ദീപ്തി മേരി വർഗീസ്, പാലക്കാട് - സി ചന്ദ്രൻ, പൊന്നാനി - ആര്യാടൻ ഷൗക്കത്ത്, മലപ്പുറം - ആലിപ്പറ്റ ജമീല, കാസർകോട് - സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് ചുമതല. ഇന്ന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് നേതാക്കൾക്ക് ചുമതല വീതിച്ചുനൽകിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News