ഷമ മുഹമ്മദിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി കെപിസിസി മീഡിയ സെൽ

മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന് വിശദീകരണം

Update: 2024-11-30 13:08 GMT

കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും നീക്കി കെപിസിസി മീഡിയ സെൽ. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ റിമൂവ് ചെയ്തത്. ദീപ്തിക്കെതിരെ പരാതിയുമായി ഷമ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്.

മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്നുമാണ് ദീപ്തി പറയുന്നത്.കെപിസിസി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളിൽ ഷമ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇതാണ് നടപടിക്ക് കാരണമെന്നും ദീപ്തി കൂട്ടിച്ചേർക്കുന്നു. എഐസിസി വക്താവായത് കൊണ്ടു തന്നെ പ്രാദേശിക മാധ്യമങ്ങളുടെ ചർച്ചകളിൽ ഷമ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ദീപ്തിയുടെ പ്രതികരണം.

Advertising
Advertising
Full View

ആറു മാസം മുമ്പ് ഷമയെ സമാന രീതിയിൽ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്ന് നീക്കിയിരുന്നു. അന്ന് കെ.സുധാകരൻ ഇടപെട്ടാണ് വീണ്ടും ചേർത്തത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News