മൂലമറ്റം വൈദ്യുതി നിലയത്തിൽ കെ. എസ്.ഇ.ബി ബോർഡ് ചെയർമാൻ ഇന്നു സന്ദര്‍ശനം നടത്തും

ഇന്നലെ നിലയത്തിലെ വൈദ്യുതി ഉത്പാദനം പൂർണമായി തടസപ്പെട്ട സാഹചര്യത്തിലാണ് ബോർഡ് ചെയർമാന്‍റെ സന്ദർശനം

Update: 2021-08-13 01:14 GMT

മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്ന് കെ. എസ്.ഇ.ബി ബോർഡ് ചെയർമാൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഇന്നലെ നിലയത്തിലെ വൈദ്യുതി ഉത്പാദനം പൂർണമായി തടസപ്പെട്ട സാഹചര്യത്തിലാണ് ബോർഡ് ചെയർമാന്‍റെ സന്ദർശനം. പ്രൊട്ടക്ഷൻ ഡിസിയിലുണ്ടായ തകരാറിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് 7.30ഓടെയാണ് 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്. പത്ത് മണിയോടുകൂടി തകരാർ പരിഹരിച്ച് എല്ലാ ജനറേറ്ററുകളുടെയും പ്രവർത്തനം പുനരാരംഭിച്ചിരുന്നു.

പെട്ടെന്നുണ്ടായ തകരാർ മൂലം സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനത്തിൽ 600 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. പ്രതിസന്ധി മറികടക്കാൻ ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുകയും ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News