കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം തുടങ്ങി സിഐടിയു ഉൾപ്പെട്ട സംയുക്ത സമിതി

9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ മാനേജ്‌മെന്റോ ചെയ്യുന്നില്ലെന്നാണ് പ്രധാന ആക്ഷേപം

Update: 2025-10-18 03:38 GMT

Photo|MediaOne News

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് കടക്കാനൊരുങ്ങുന്നു. നിയമനമടക്കമുള്ള വിഷയങ്ങളുയർത്തി തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. സർക്കാരും മാനേജ്‌മെൻറും വേഗത്തിൽ ഇടപെട്ടില്ലെങ്കിൽ തുലാവർഷത്തിൽ ജനം ഇരുട്ടിലാവും

രാഷ്ട്രീയം മാറ്റി നിർത്തി സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ എന്നിവരെല്ലാം സമരത്തിന്റെ ഭാഗമാണ്. 9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ മാനേജ്‌മെന്റോ ചെയ്യുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിൽ 70 ശതമാനവും ഫീൾഡിൽ പണിയെടുക്കാനുള്ള ലൈൻമാൻ, വർക്കർ, ഓവർസീയർ എന്നിവരുടെ ഒഴിവാണ്. സമരത്തിന് സിഐടിയു നേതൃത്വം നൽകുന്നതിനാൽ മാനേജ്‌മെന്റിനെയാണ് അവർ കുറ്റപ്പെടുത്തുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം

Advertising
Advertising

2016ലെയും 2021ലെയും ശമ്പള പരിഷ്‌ക്കരണത്തിന് അംഗീകാരം തരാതിരിക്കാൻ ഉന്നത പദവിയിലിരിക്കുന്ന ചിലർ ശ്രമിക്കുന്നതായും സമരസമിതി ആരോപിക്കുന്നുണ്ട്. പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് പണം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ആരോഗ്യ ചികിത്സാ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News