അളവിൽ കൂടുതൽ ആളെ കയറ്റിയ കെ.എസ്.ആർ.ടി.സി ബസിന് പിഴയിട്ട് എം.വി.ഡി

വിഴിഞ്ഞം ഡിപ്പോയിലെ ബസിനാണ് പിഴയിട്ടത്

Update: 2023-05-23 15:27 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടകരമായി അളവിൽ കൂടുതൽ ആളെ കയറ്റിയ കെ.എസ്.ആർ.ടി.സി ബസിന് പിഴ. തമ്പാനൂരിൽ വെച്ചാണ് എം.വി.ഡി ബസ് പിടിച്ചത്. വിഴിഞ്ഞം ഡിപ്പോയിലെ ബസിന്റെ സർവീസ് നിർത്തിവെപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം തമ്പാനൂർ പരിസരത്ത് മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് അതുവഴി കെ.എസ്.ആർ.ടി.സി ബസ് അമിതമായി ആളുകളെ കയറ്റി വന്നത്. ബസിന്റെ ഒരു വശം ചരിഞ്ഞാണ് എത്തിയത്. ഇതിനെ തുടർന്നാണ് ബസിനെതിരെ നടപടിയെടുത്തത്.

നിരവധി യാത്രക്കാര്‍ ആ സമയം ബസിലുണ്ടായിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രമേ ഇനി ബസ് സർവീസ് നടത്താവൂ എന്നും മോട്ടോർവാഹനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടുണ്ട്.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News