ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകി കെഎസ്ആർടിസി ഡ്രൈവർ യദു

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി

Update: 2024-04-30 15:34 GMT

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു പരാതി നൽകി. സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

സംഭവത്തിൽ യദു നേരത്തേ കന്റോൺമെന്റ് പോലീസിന് പരാതി നൽകിയിരുന്നു. ഇതിൽ തുടർ നടപടിയുണ്ടാകാഞ്ഞതിനാലാണിപ്പോൾ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് യദുവിന്റെ പരാതി.

Full View

മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ തുടങ്ങിയവരുൾപ്പടെ അഞ്ച് പേർക്കെതിരെയാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യദുവിന്റെ തീരുമാനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News