കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

അമ്പൂരി സ്വദേശി സുരേഷ് ആണ് പിടിയിലായത്

Update: 2023-09-21 01:50 GMT

സുരേഷ്

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. അമ്പൂരി സ്വദേശി സുരേഷ് ആണ് പിടിയിലായത് . നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സുരേഷ്.

നെടുമങ്ങാട് സ്വദേശിയായ ഡ്രൈവർ ബിജു ഡിപ്പോയിൽ ബൈക്ക് വെച്ചിട്ടാണ് ഡ്യൂട്ടിക്ക് പോകാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ് അഞ്ചാം തീയതി മടങ്ങിയെത്തിയപ്പോൾ ബൈക്ക് വച്ച ഇടം ശൂന്യം. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയാണ് കാണാതായ ബൈക്കുമായി പുഴനാട് പ്രദേശത്ത് ഒരാൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം കിട്ടുന്നത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സുരേഷ് പിടിയിലായി. ചോദ്യം ചെയ്യലിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി.ഇതിൽ കൂടുതലും മോഷണ കേസുകൾ തന്നെയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നും ഇത് സംബന്ധിച്ച വിവരം ശേഖരിക്കുകയാണ് കാട്ടാക്കട പോലീസ്. സുരേഷിനൊപ്പം മറ്റാരെങ്കിലും കൂടി ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News