പരസ്യ കമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം; മന്ത്രി കെ. ബി ഗണേഷ് കുമാര്‍

'ഏതൊരു ചെറുപ്പക്കാരനും പരസ്യം പിടിച്ച് ജീവിക്കാനാവും വിധത്തിലുള്ള തൊഴില്‍ ദാന പദ്ധതി ഉടൻ ആരംഭിക്കും'

Update: 2025-10-12 10:50 GMT

Photo| Special Arrangement

തിരുവനന്തപുരം: പരസ്യ കമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടമാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളിൽ 65 കോടി രൂപയെങ്കിലും നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു.

ടെന്‍ഡര്‍ എടുത്തതിന് ശേഷം കള്ളക്കേസ് ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ വകയില്‍ പൈസ അടിക്കുയുമാണ് പരസ്യ കമ്പനികൾ ചെയ്യുന്നതെന്നും ആര്‍ക്കും പരസ്യം പിടിയ്ക്കാൻ പറ്റുന്ന രീതിയിൽ കെഎസ്ആർടിസിയുടെ തൊഴില്‍ ദാന പദ്ധതി ഉടൻ ആരംഭിക്കുമെന്നും കെ.ബി ഗണേഷ് കുമാര്‍ കൂട്ടിചേർത്തു. ഹൈക്കോടതി നര്‍ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും ഇതോടെ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കലാണ് ഇവരുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍ക്കും പരസ്യം പിടിക്കാവുന്ന രീതിയിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം അക്കൗണ്ടിലെത്തുമെന്നും കെഎസ്ആര്‍ടിസിയില്‍ പരസ്യം പിടിച്ച് ഏതൊരു ചെറുപ്പക്കാരനും ജീവിക്കാനാവും വിധത്തിലുള്ള ഈ തൊഴില്‍ ദാന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News