ഡീസലടിക്കാൻ പണമില്ല; എന്നാലും കെ.എസ്.ആർ.ടി.സിയിൽ ധൂർത്തിന് കുറവില്ല- അരക്കോടി ചെലവഴിച്ച് രൂപം മാറ്റം വരുത്തിയ ബസുകൾ വീണ്ടും മാറ്റുന്നു

നേരത്തെ ഓടിയിരുന്ന 39 ലോ ഫ്‌ളോർ ബസുകൾ സിറ്റി ഷട്ടിലിൻറെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിരിക്കുന്നത്.

Update: 2022-08-10 02:16 GMT
Editor : Nidhin | By : Web Desk

ജീവനക്കാർക്ക് ശമ്പളം നൽകാനും ബസുകൾക്ക് ഡീസലടിക്കാനും പണമില്ലെങ്കിലും ധൂർത്തിന് കുറവില്ലാതെ KSRTC. ലക്ഷങ്ങൾ മുടക്കി ഒമ്പത് മാസം മുമ്പ് രൂപമാറ്റം വരുത്തിയ സിറ്റി സർക്കുലർ ബസുകൾ വീണ്ടും മാറ്റുന്നു. അരക്കോടി രൂപ ചെലവഴിച്ച് മാറ്റിയ ബസുകളാണ് വീണ്ടും രൂപമാറ്റം വരുത്തുന്നത്.

കഴിഞ്ഞ നവംബറിലാണ് സിറ്റി സർക്കുലർ സർവീസുകൾ തുടങ്ങാൻ 69 ലോ ഫ്‌ളോർ ബസുകൾ രൂപമാറ്റം വരുത്തിയത്. പെയിന്റിംഗ്, സീറ്റിംഗ് അറേഞ്ച്‌മെന്റ് തുടങ്ങി ഒരു ബസിന് 1.40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു മാറ്റം. സിറ്റി ഷട്ടിലിനും കൂടി ചേർത്ത് 1.25 കോടി രൂപയാണ് രൂപ മാറ്റത്തിനായി ചെലവാക്കിയത്.

Advertising
Advertising

പുതുതായി വാങ്ങിയ ഇലക്ടിക് ബസുകൾ വന്നതോടെ ഇവ സിറ്റി സർക്കുലറിനായി നിയോഗിച്ചു. നേരത്തെ ഓടിയിരുന്ന 39 ലോ ഫ്‌ളോർ ബസുകൾ സിറ്റി ഷട്ടിലിൻറെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിരിക്കുന്നത്. 39 ബസുകൾ സിറ്റി സർക്കുലറാക്കിയതിന് 54.60 ലക്ഷം രൂപയാണ് ചെലവായത്. ഇവ ഷട്ടിലിന്റെ രീതിയിലാക്കുന്നതിന് ഇത്രത്തോളം തുക വേണ്ടി വരും. നേരത്തെ പൊളിച്ച് മാറ്റിയ സീറ്റുകൾ ഇപ്പോൾ ഉപയോഗശൂന്യമായി കഴിഞ്ഞു. അതിനാൽ സീറ്റുകളും പുതുതായി വാങ്ങേണ്ടി വരും.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News