കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ ഭരണ,പ്രതിപക്ഷ യൂണിയനുകളുടെ സമരം

രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം

Update: 2023-05-06 01:10 GMT

കെ.എസ്.ആര്‍.ടി.സി ബസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെ തുടർന്ന് ഇന്ന് മുതൽ ഭരണ- പ്രതിപക്ഷ യൂണിയൻ സംയുക്ത സമരം തുടങ്ങും. രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം. മുഴുവൻ ശമ്പളവും 5-ാം തിയതി നൽകുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. എന്നാൽ ണ്ടാം ഗഡു ശമ്പള വിതരണത്തിന് 50 കോടി കെ.എസ്.ആര്‍.ടി.സി അഭ്യർത്ഥിച്ചിരുന്നെങ്കിലും ധനവകുപ്പ് പണമനുവദിച്ചില്ല. 8 ന് ബിഎംഎസ് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം എട്ടിന് ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചു. ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ ഈ മാസം എട്ട് മുതൽ ബി.എം.എസ് സമരം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News