പി.പി ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെഎസ്‌യു

ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വിജിലൻസിൽ പരാതി നൽകി

Update: 2025-02-21 14:05 GMT

കണ്ണൂർ: കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ അഴിമതി ആരോപണവുമായി കെഎസ്‌യു. ജില്ലയിൽ ആശുപത്രിയ്ക്കായി വാങ്ങിയ ഭൂമി ഇടപാട്, ബിനാമി കമ്പനി ഇടപാട് എന്നിവയിലടക്കം പി.പി. ദിവ്യയ്ക്ക് പങ്കുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ആരോപണങ്ങളിൽ ദിവ്യക്ക് കൃത്യമായ മറുപടിയില്ലെന്നും, ദിവ്യ പഠിച്ച കള്ളിയാണെന്നും ഷമ്മാസ് പറഞ്ഞു. ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വിജിലൻസിൽ പരാതി നൽകി.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News