എസ്എഫ്ഐ - ഡിവൈഎഫ്ഐ അതിക്രമം; രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

കോളേജ് യൂണിയൻ തെ​രഞ്ഞെടുപ്പിൽ എസ്എഫ്ഐക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടുന്നതെന്ന് കെ എസ് യു ആരോപിച്ചു

Update: 2024-10-21 15:28 GMT

ആലപ്പുഴ: കെ എസ് യു പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ - ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. കെഎസ് യു സംസ്ഥാന പ്രസിഡന്റാണ് ബന്ദ് പ്രഖ്യാപിച്ചത്. 

വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്എഫ്ഐക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള കെഎസ് യു പ്രവർത്തകർക്കു നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

എസ്എഫ്ഐ നേതാക്കൾ അക്രമ രാഷ്ട്രീയത്തിൻ്റെ ഹോൾസെയിൽ ഡീലർമാരായി മാറീയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ബ്ലോക്ക് തല പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News