'ഷൂ ഏറ് തുടരില്ല, ഇന്നലെയുണ്ടായത് വൈകാരിക പ്രതിഷേധം'; കെ.എസ്.യു

''കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം''

Update: 2023-12-11 04:41 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ.

'കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇന്നലെയുണ്ടായത് വൈകാരികമായ സംഭവമാണ്. കരുതിക്കൂട്ടി ചെയ്തതല്ല. കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചത്. അപ്പോഴുണ്ടായ വൈകാരികമായ പ്രതിഷേധമാണ്'.  ഇത്തരം പ്രതിഷേധം ജനാധിപത്യ പരമായ സമര രീതിയല്ല എന്ന് കെ.എസ്.യുവിന് അറിയാമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.

പെരുമ്പാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ്, ചേർത്തല സ്വദേശി ദേവകുമാർ, ഇടുക്കി സ്വദേശി ജിബിൻ, ചേരാനല്ലൂർ സ്വദേശി ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കുറുപ്പുംപടി പൊലീസ് കേസെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. നവകേരള ബസ്സിന് നേരെയും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുമായിരുന്നു ഷൂ എറിഞ്ഞത്.അതിനിടെ പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യു, കോൺഗ്രസ് പതാകകളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കത്തിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News