ശനിയാഴ്ച്ച പ്രവ‍ൃത്തി ദിനം; സംസ്ഥാന വ്യാപകമായി ഐറ്റിഐകളിൽ പഠിപ്പ് മുടക്കുമെന്ന്‌ കെഎസ്‌യു

കഴിഞ്ഞ സെപ്റ്റംബർ 28നും ഒക്ടോബർ അഞ്ചിനും കെഎസ്‌യു പഠിപ്പ് മുടക്കിയിരുന്നു.

Update: 2024-10-25 17:26 GMT

തിരുവനന്തപുരം: കേരളത്തിലെ ഐറ്റിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു.

നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐറ്റിഐകളിൽ ശനിയാഴ്ച കെഎസ്‌യു പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 28നും ഒക്ടോബർ അഞ്ചിനും കെഎസ്‌യു പഠിപ്പ് മുടക്കിയിരുന്നു. വിദ്യാർഥി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News