Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു സംസ്ഥാന ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങൾ പുനഃക്രമീകരിച്ചു. കെഎസ്‌യുവിന്റെ ചുമതലയുള്ള എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി അനുലേഖ ബൂസയുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് തീരുമാനമെന്ന് കെഎസ്‌യു സ്റ്റേറ്റ് പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. നിതിൻ മണകാട്ടുമണ്ണിലിനെ സംഘടന ചുമതലയും മഹ്മൂദ് ആദിൽ കെകെബിയെ ട്രഷററായും ചുമതലപ്പെടുത്തി.
'എല്ലാ സംസ്ഥാന ഭാരവാഹികളും അവരവരുടെ റോളുകളിൽ കാണിച്ച സമർപ്പണത്തിനും, ആത്മാർത്ഥതയ്ക്കും, പ്രതിബദ്ധതയ്ക്കും ഞങ്ങൾ ഞങ്ങളുടെ അഗാധമായ നന്ദിയും ഹൃദയംഗമമായ നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സമർപ്പണം ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും സംസ്ഥാനത്തുടനീളമുള്ള വിദ്യാർഥി പ്രവർത്തനത്തിന്റെ ആവേശം ഉയർത്തുകയും ചെയ്തു.' അലോഷ്യസ് സേവ്യർ പറഞ്ഞു.
ജില്ലാ ചുമതലയുള്ളവർ:
തിരുവനന്തപുരം : സച്ചിൻ ടി പ്രദീപ്
കൊല്ലം : മുബാസ് ഓടക്കലി
പത്തനംതിട്ട : മിവ ജോളി
ആലപ്പുഴ : ജിത്തു ജോസ് എബ്രഹാം
കോട്ടയം : മാഹിൻ മുപ്പതിച്ചിറ
ഇടുക്കി : അൽഅമീൻ അഷ്‌റഫ്
എറണാകുളം : ആദേശ് സുധർമം
തൃശൂർ : രാഹുൽ കൈതക്കൾ
പാലക്കാട് : സനോജ് കുറുവട്ടൂർ
മലപ്പുറം : അരുൺ എസ്‌കെ
വയനാട് : ഷംലിക് കുരിക്കൾ
കോഴിക്കോട് : ഫർഹാൻ മുണ്ടേരി
കാസർഗോഡ് : റഹ്മത്തുള്ള എം
കണ്ണൂർ : പ്രവാസ് ഉണ്ണിയാടൻ