ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ ട്വീറ്റ്; കെ.എസ്.യുവിന്‍റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി

കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്

Update: 2021-05-23 16:37 GMT
Editor : Roshin | By : Web Desk

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെിതരെ ട്വീറ്റ് ചെയ്ത് കെ എസ് യു വിന്‍റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്‍റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു കെ.എസ്.യു ട്വീറ്റ് ചെയ്തത്. കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്. സംഭവത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത് പ്രതിഷേധം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. 

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News