നുപൂർ ശർമ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബൽറാം എകെജിക്കെതിരെ പറഞ്ഞതും എന്താണ് വ്യത്യാസം?- കെ.ടി ജലീൽ

അഭയാകേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിനെതിരെ ജലീൽ ഒരു ഫേസ്ബുക്ക് കമന്റിൽ നടത്തിയ പരാമർശത്തിനെതിരെ ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി എഴുതിയ കുറിപ്പിലാണ് ജലീലിന്റെ പരാമർശം.

Update: 2022-07-01 12:38 GMT
Advertising

കോഴിക്കോട്: നുപൂർ ശർമ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബൽറാം എകെജിക്കെതിരെ പറഞ്ഞതും എന്താണ് വ്യത്യാസമെന്ന് കെ.ടി ജലീൽ എംഎൽഎ. അഭയാകേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിനെതിരെ ജലീൽ ഒരു ഫേസ്ബുക്ക് കമന്റിൽ നടത്തിയ പരാമർശത്തിനെതിരെ ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി എഴുതിയ കുറിപ്പിലാണ് ജലീലിന്റെ പരാമർശം.

രാജ്യം മുഴുവൻ ആദരിച്ച മഹാനായ എകെജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകൾ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ എംഎൽഎക്ക്, അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും, ഒരു പാവം കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക്, ദൈവം കൊടുത്ത ശിക്ഷയെ കുറിച്ച്, ജോമോൻ പുത്തൻപുരയ്ക്കൽ വെളിപ്പെടുത്തിയത് ഓർമ്മപ്പെടുത്തിയപ്പോൾ ഉണ്ടായത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാജ്യം മുഴുവൻ ആദരിച്ച മഹാനായ എ.കെ.ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകൾ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ MLAക്ക്, അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്നേഹവും, ഒരു പാവം കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക്, ദൈവം കൊടുത്ത ശിക്ഷയെ കുറിച്ച്, ജോമോൻ പുത്തൻപുരയ്ക്കൽ വെളിപ്പെടുത്തിയത് ഓർമ്മപ്പെടുത്തിയപ്പോൾ ഉണ്ടായത് എങ്ങിനെയാണ്?

ബി.ജെ.പി. വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബൽറാം എ.കെ.ജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്തു വ്യത്യാസം?

പട്ടിണിപ്പാവങ്ങളുടെ കണ്ണിലുണ്ണിയായ സഖാവ് എ.കെ ഗോപാലൻ മരണ ശയ്യയിൽ കിടന്ന സമയം. കണ്ണീർ നനഞ്ഞ ഹൃദയങ്ങളുമായി ലക്ഷോപലക്ഷം മനുഷ്യർ തങ്ങളുടെ വിമോചകൻ്റെ ആയുസ്സിനായി അവർക്കറിയാവുന്ന ഈശ്വരൻമാരെ നെഞ്ച് പൊട്ടി വിളിച്ച് പ്രാർത്ഥിച്ച നാളുകളിൽ ലവലേശം മനസ്സാക്ഷിക്കുത്തില്ലാതെ കേരളക്കരയിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്:

''കാലൻ വന്ന് വിളിച്ചിട്ടും,

പോകാത്തതെന്തേ കോവാലാ".

ലോകായുക്ത സിറിയക് ജോസഫിൻ്റെ ഉറ്റ ബന്ധുവായ അഭയാ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്, ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നൽകിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കിൽ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ MLAയും കൂട്ടരും.

കിളിയല്ല കിക്കിളി തന്നെ പോയവരുടെ ചാരിത്ര്യ പ്രസംഗം കേൾക്കാൻ നല്ല രസം.

രാജ്യം മുഴുവൻ ആദരിച്ച മഹാനായ എ.കെ.ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകൾ ഉപയോഗിച്ച് താറടിച്ചപമാനിച്ച...

Posted by Dr KT Jaleel on Friday, July 1, 2022



ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിത്!

ചില സംശയങ്ങൾ:

പ്രസ്തുത വ്യക്തിക്ക് കാൻസർ വന്നത് അയാൾ...

Posted by VT Balram on Thursday, June 30, 2022

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News