കുറുവ സംഘാംഗം സന്തോഷ് സെൽവൻ പൊലീസ് കസ്റ്റഡിയിൽ

അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി, മറ്റ് പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്

Update: 2024-11-19 09:02 GMT

ആലപ്പുഴ: കൊച്ചി കുണ്ടന്നൂരിൽ പിടിയിലായ കുറുവ സംഘാംഗം സന്തോഷ് സെൽവനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. മണ്ണഞ്ചേരിയിലെ മോഷണത്തിൽ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയിൽ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലോടെ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

14പേരാണ് കുറുവ സംഘത്തിലുള്ളത് എന്നാണ് വിവരം. സന്തോഷിന്റെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. സന്തോഷിനൊപ്പം നേരത്തേ മണികണ്ഠൻ എന്ന ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News