വേനൽമഴ: കുട്ടനാട്ടിൽ 113 കോടിയുടെ കൃഷിനാശം

വേനൽമഴയിൽ 7000 ഹെക്ടർ നെൽകൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്

Update: 2022-04-17 01:24 GMT
Advertising

ആലപ്പുഴ: വേനൽമഴയിൽ കുട്ടനാട്ടിൽ മാത്രം 113 കോടിയുടെ കൃഷിനാശമാണുണ്ടായത്. ഇതിൽ 100 കോടിയുടെ നഷ്ടമുണ്ടായത് നെൽകൃഷി മേഖലയിലാണ്. മഴക്കെടുതിക്ക് പിന്നാലെ വളത്തിന്റെ വിലവർധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

വേനൽമഴയിൽ 7000 ഹെക്ടർ നെൽകൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. 100 കോടിയുടെ നാശം നെൽകൃഷി മേഖലയിൽ മാത്രമുണ്ടായി. ഇൻഷൂറൻസ് എടുക്കാത്തതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്നാണ് കർഷകരുടെ ആവശ്യം.

അതേസമയം മഴക്കെടുതിക്ക് പിന്നാലെ വളത്തിനും കീടനാശിനിക്കും വില വർധിച്ചതും കർഷകർക്ക് ഇരുട്ടടിയായി. ഏക്കറിന് ആറായിരത്തോളം രൂപ അധിക ചെലവ് വരുമെന്ന് കർഷകർ പറയുന്നു. വില നിയന്ത്രിച്ചാൽ മാത്രമേ കർഷകർക്ക് കൃഷിയുമായി മുന്നോട്ടു പോകാനാകൂ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News