കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച, വൻ കൃഷിനാശം

മൂലമ്പള്ളിക്കാട്-കരികാച്ചാട് പാടശേഖരത്തും മടവീണു. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മടവീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്നു മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.

Update: 2022-08-07 03:59 GMT

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ടു ദിവസങ്ങളായി കുട്ടനാട്ടിൽ നാല് പാടങ്ങളിലാണ് മടവീഴ്ച ഉണ്ടായത്.

ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട്-കരികാച്ചാട് പാടശേഖരത്തും മടവീണു. ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മടവീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്നു മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു. കഴിഞ്ഞ ദിവസം മടവീണ ചെമ്പടി-ചക്കങ്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണ് ഇത്.

ചമ്പക്കുളത്ത് മട വീണ മൂലമ്പള്ളിക്കാട്-കരികാച്ചാട് 160 ഏക്കർ കൃഷി നശിച്ചു. കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിലാണ് മട വീഴ്ച തുടരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News