ലോ കോളജ് സംഘർഷം: വിദ്യാർഥി സംഘടനകളുമായി പ്രിൻസിപ്പാള്‍ ഇന്നും ചർച്ച നടത്തും

ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായില്ല. ഇരുകൂട്ടരും പരസ്പരം നൽകിയ കേസുകൾ പിൻവലിച്ചുള്ള പ്രശ്‌നപരിഹാരത്തിനാണ് സാധ്യത

Update: 2023-03-21 01:32 GMT
Advertising

തിരുവനന്തപുരം: ലോ കോളജ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥി സംഘടനകളുമായി പ്രിൻസിപ്പാള്‍ ഇന്നും ചർച്ച നടത്തും. ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായില്ല. ഇരുകൂട്ടരും പരസ്പരം നൽകിയ കേസുകൾ പിൻവലിച്ചുള്ള പ്രശ്‌നപരിഹാരത്തിനാണ് സാധ്യത.

തിരുവനന്തപുരം ലോ കോളജിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ പ്രിൻസിപ്പൽ വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നും ഓൺലൈൻ ക്ലാസ് തുടരും . വിദ്യാർത്ഥികളുടെ അഭിപ്രായം മാനിച്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് കെഎസ്യു അറിയിച്ചു .

കെ.എസ്‌.യുവിന്റെ കൊടി തോരണങ്ങൾ കത്തിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട 24 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാണ് എസ്.എഫ.്‌ഐയുടെ പ്രധാന ആവശ്യം. എസ്എഫ്‌ഐയുടെ ഉപരോധത്തിനിടെ ആക്രമിക്കപ്പെട്ടെന്ന അധ്യാപികയുടെ പരാതി വ്യാജമാണെന്നും ജില്ലാ പ്രസിഡന്റ് ആരോപിച്ചു.

എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി മുന്നോട്ടുപോകാനാണ് അധ്യാപിക സഞ്ജു വി.കെയുടെ തീരുമാനം. റെഗുലർ ക്ലാസുകൾ നാളെ മുതൽ തുടങ്ങാനും കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ നടത്താനും ഇന്ന് ചേരുന്ന യോഗത്തിൽ ധാരണയുണ്ടാകും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News