തൃക്കാക്കരയിൽ എൽ.ഡി.എഫ് തെറ്റ് തിരുത്തി: ഇ.പി ജയരാജൻ

സ്ഥാനാർഥി വന്നത് ആ മാറ്റത്തിന്റെ ഭാഗമാണെന്നും ഇ.പി ജയരാജൻ മീഡിയവൺ എഡിറ്റോറിയലിൽ

Update: 2022-05-08 04:51 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. 'കഴിഞ്ഞ തവണ വിജയിക്കാൻ വേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ വേണ്ടപോലെ ഉപയോഗിക്കാൻ കഴിയാതിരുന്നത് വീഴ്ചയാണ്. സ്ഥാനാർഥി വന്നത് ആ മാറ്റത്തിന്റെ ഭാഗമാണെന്നും ഇ.പി ജയരാജൻ മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു.

' അന്ന് ആ സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ഞങ്ങൾ ജയിച്ചുവരുമായിരുന്നു. ആ വീഴ്ച ഇനി സംഭവിക്കരുത്. ആ ജാഗ്രത ഇപ്പോൾ പാർട്ടിക്കകത്തുണ്ട്. ഇത്തവണ വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജയിക്കാൻ വേണ്ടത് ജനപിന്തുണയാണ്.അത് ആർജ്ജിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് വിശദമായി ചിന്തിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News