'ഹിസ്ബുൽ മുജാഹിദീനാ'ണ് യുഡിഎഫെന്ന് പ്രചാരണം നടത്തിയ വാർഡിൽ എൽഡിഎഫിന് തോൽവി
വെൽഫയർ പാർട്ടി സ്വതന്ത്രൻ രാഹുൽ തങ്കപ്പനാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ചത്
Update: 2025-12-13 08:05 GMT
കൊച്ചി: 'ഹിസ്ബുൽ മുജാഹിദീനാ'ണ് യുഡിഎഫ് എന്ന് സിപിഎം പ്രചരിപ്പിച്ച നെല്ലിക്കുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് തോൽവി. വെൽഫയർ പാർട്ടി സ്വതന്ത്രൻ രാഹുൽ തങ്കപ്പനാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഈ വാർഡിൽ സിപിഎം പരാജയപ്പെടുന്നത്.
ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, ഹിസ്ബുൽ മുജാഹിദീന് തുടങ്ങിയ സംഘടനകളുടെ പിന്തുണ വാങ്ങിയാണ് കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നായിരുന്നു എൽഡിഎഫ് പ്രചാരണം. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ വാഹനത്തിലെ അനൗൺസ്‌മെന്റിലാണ് ഹിസ്ബുൽ മുജാഹിദീൻ പിന്തുണയുണ്ടെന്ന ആരോപണമുണ്ടായത്.