തിരുവനന്തപുരം കോർപ്പറേഷനിൽ തകർന്നടിഞ്ഞ് എൽഡിഎഫ്; 9 സീറ്റുകൾ അധികം നേടി യുഡിഎഫ് ; കേവല ഭൂരിപക്ഷത്തിന് അടുത്തെത്തി എൻഡിഎ

എൽഡിഎഫിന്റെ സീറ്റ് നില 51 ൽ നിന്ന് 29 ലേക്ക് കൂപ്പുകുത്തി

Update: 2025-12-13 10:24 GMT

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചു നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ കൈയ്യൊഴിഞ്ഞു. കോർപ്പറേഷനിലെ എൽഡിഎഫിന്റെ സീറ്റ് നില 51 ൽ നിന്ന് 29 ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ എൻഡിഎ കേവല ഭൂരിപക്ഷത്തിന്റെ അടുത്തെത്തി. 10 സീറ്റുകളുമായി മോശം അവസ്ഥയിലായിരുന്ന യുഡിഎഫ് 9 സീറ്റുകൾ അധികം നേടി സ്ഥിതി മെച്ചപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷൻ 2025 ലെ സീറ്റ് നില

മൊത്തം സീറ്റ് എണ്ണം- 101

എൻഡിഎഎ-50

എൽഡിഎഫ്- 29

യുഡിഎഫ്- 19

മറ്റുള്ളവർ - 2

തെരഞ്ഞെടുപ്പ് നടക്കാനുള്ളത്-1 സീറ്റ്

തിരുവനന്തപുരം കോർപ്പറേഷൻ 2020 ലെ സീറ്റ് നില

മൊത്തം സീറ്റ് എണ്ണം - 100

എൽഡിഎഫ്- 51

എൻഡിഎ- 34

യുഡിഎഫ്- 10

മറ്റുള്ളവർ- 5

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News