പൂരത്തിനിടയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ആർ.എസ്.എസ്,ബി.ജെ.പി നേതാക്കൾ ശ്രമിച്ചതിനെ കുറിച്ച് അന്വേഷിക്കണം എൽ.ഡി.എഫ്

വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും ഇതേകുറിച്ച് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു

Update: 2024-04-20 14:06 GMT
Editor : Anas Aseen | By : Web Desk
Advertising

തൃശൂർ: തൃശൂർ പൂരത്തിനിടയിൽ കടന്നുകയറി ആർ.എസ്.എസ്-ബിജെപി നേതാക്കൾ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. വത്സൻ തില്ലങ്കേരി, കെ.കെ.അനീഷ്‌കുമാർ, ബി.ഗോപാലകൃഷ്ണൻ തുടങ്ങിയ ആർ.എസ്.എസ്-ബിജെപി നേതാക്കൾ പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടു പ്പിനായാണ് ഉപയോഗിച്ചത്. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കാ​മെന്നും എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം സുഗമമായി നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചത്. പകൽപുരവും കുടമാറ്റവും ഏറ്റവും ആകർഷകവും ജനകീയവുമായി നട ത്തുന്നതിന് സഹായകരമായ നിലപാട് തന്നെയാണ് സർക്കാരും ജില്ലാ ഭരണകൂ ടവും സ്വീകരിച്ചത്. 3500 പോലീസുകാരെ ക്രമസമാധാന പാലനത്തിനായി വിന്യസിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ നടത്തുന്നതിനും കഴിഞ്ഞു. വെടിക്കെട്ട് വൈകാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊലീസ് കമ്മീഷണറുടെ ഇടപെടൽ സംബന്ധിച്ച് ചില ആക്ഷേപങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതേകുറിച്ച് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പൂര നടത്തിപ്പിന് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ജില്ലയിലെ മന്ത്രിമാരും നല്ല നിലയിൽ ഇടപെട്ടിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കും ഇല്ലാതിരുന്ന കെ.മുരളീധരനും സുരേഷ്‌ഗോപിയും ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി അവാസ്‌തവങ്ങൾ പടച്ചുവിടുകയാണ്. ഇതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.

പൂരദിനത്തിൽ കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള കള്ള പ്രചാരണങ്ങൾ നടത്തുന്നത് ജനങ്ങൾ തള്ളികളയണമെന്ന് സിപിഎം ജില്ലാ സെക്ര ട്ടറി എം.എം.വർഗ്ഗീസും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും എൽഡി എഫ് കൺവീനർ കെ.വി.അബ്‌ദുൾഖാദറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News