മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത് ലീഗ് എം.പി പി.വി അബ്ദുൽ വഹാബ്

യു.ഡി.എഫിൽനിന്ന് മറ്റാരും പരിപാടിക്കെത്തിയിട്ടില്ല.

Update: 2024-01-03 07:52 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയൊരുക്കിയ ക്രിസ്മസ്, ന്യൂ ഇയർ വിരുന്നിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.വി അബ്ദുൽ വഹാബ്. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് വിരുന്ന്. യു.ഡി.എഫിൽനിന്ന് മറ്റാരും പരിപാടിക്കെത്തിയിട്ടില്ല. ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊലീസ് അതിക്രത്തിൽ പ്രതിഷേധിച്ച് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്.

മതമേലധ്യക്ഷൻമാരും സാമുദായിക നേതാക്കളും പൗരപ്രമുഖൻമാരുമാണ് വിരുന്നിൽ പങ്കെടുക്കുന്നത്. സജി ചെറിയാന്റെ പ്രസ്താവനയെ തുടർന്ന് സർക്കാരുമായി സഹകരിക്കില്ലെന്ന് പറഞ്ഞ കർദിനാൾ മാർ ക്ലീമിസ് ബാവയും വിരുന്നിനെത്തിയിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News