രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും

Update: 2026-01-20 00:43 GMT

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണ്. തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. 

അതേസമയം കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കാൻ സാധ്യതയില്ല. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിട്ടേക്കും. 29 നാണ് ബജറ്റ് അവതരണം.

മാർച്ച് 26വരെയാണ് സമ്മേളനം. എന്നാൽ ബജറ്റിന്മേലുള്ള ചർച്ച പൂർത്തിയാക്കി പാസ്സാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തെ നിരവധി വിവാദവിഷയങ്ങളും സഭയിൽ ചർച്ചയാകും.

Advertising
Advertising

ഇരുതല മൂർച്ചയുള്ള സ്വർണപ്പാളി വിവാദം ആയിരിക്കും ആദ്യം സഭയിലെത്തുക.പോറ്റിയ കേറ്റിയത് തന്ത്രിയാണെന്ന് വ്യക്തമായതോടെ,ഇനി പഴയ പാട്ടുപാടി പ്രതിപക്ഷത്തിന് സഭയിലെത്താൻ കഴിയില്ല.എങ്കിലും എസ്ഐടിയുടെ വിശ്വാസം കുറഞ്ഞത് അടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം സഭയിൽ ഉയർത്തും.യുഡിഎഫിന്റെ കാലത്താണ് തന്ത്രിക്ക് വാജി വാഹനം കൊടുത്തത് എന്ന പ്രതിരോധം ആയിരിക്കും സർക്കാർ തീർക്കുക.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്‍റെ ഊർജ്ജത്തിലാണ് പ്രതിപക്ഷം വരുന്നത്.എന്നാൽ കണക്കുകൾ നിരത്തി അതിന് പ്രതിരോധിക്കാൻ ആയിരിക്കും ട്രഷറി ബെഞ്ചിന്റെ തീരുമാനം.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസിന്റെ സിബിഐ അന്വേഷണ ശിപാർശയും സഭയിൽ ബഹളത്തിനിടെയാക്കും.രാഹുൽ മാങ്കൂട്ടത്തില്‍ വിഷയം നേതാക്കൾ പ്രസംഗങ്ങളിൽ പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയാക്കും.അയിഷാ പോറ്റി അടക്കമുള്ള സിപിഎം നേതാക്കൾ പാർട്ടി വിട്ടത്. വെള്ളാപ്പള്ളിയുടെ തുടർച്ചയായ വർഗീയ വിദ്വേഷ പ്രസംഗം,വിഡി സതീശനെതിരായ എൻ എസ് എസിൻ്റെ നിലപാട് എന്നിവ ചർച്ച ചെയ്യപ്പെട്ടേക്കും, കേന്ദ്രം സാമ്പത്തികമായി ന്നെരുക്കിയിട്ടും പ്രതീപക്ഷം സ്വീകരിക്കുന്ന മൗനം സഭയിൽ മിക്ക ദിവസവും ഉന്നയിക്കാനാണ് ഭരണപക്ഷം ആലോചിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News