വയനാട് മുള്ളൻകൊല്ലിയിൽ വീണ്ടും പുലിയിറങ്ങി
കോഴിക്കോട് കൂടരഞ്ഞി പൂവാറൻ തോട്ടിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
Update: 2025-05-30 04:22 GMT
representative image
വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വീണ്ടും പുലിയിറങ്ങി. കബനിഗിരി സ്വദേശി കുന്നേൽ ജോയുടെ ആടിനെ കൊന്നു. പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു.
കോഴിക്കോട് കൂടരഞ്ഞി പൂവാറൻ തോട്ടിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ബൈക്ക് യാത്രക്കാരും റിസോര്‍ട്ടിലേക്ക് പോവുന്നവരുമാണ് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം പുലിയെ കണ്ട വിലങ്ങു പാറ ബാബുവിന്റെ വീടിന്റെ പരിസരത്ത് നിന്നും 300 മീറ്റർ താഴെയാണ് വീണ്ടും പുലിയെ കണ്ടത് .
അതിനിടെ മേപ്പാടി പുഴമൂലയിലും വന്യജീവി ആക്രമണമുണ്ടായി.കടവത്ത് ഗിരീഷിന്റെ വളർത്തുനായയെ ആണ് കൊന്നത്.