മലപ്പുറം കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി

കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്

Update: 2025-05-30 07:16 GMT
Editor : Lissy P | By : Web Desk

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.

 അതിനിടെ,വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വീണ്ടും പുലിയിറങ്ങി.കബനിഗിരി സ്വദേശി കുന്നേൽ ജോയുടെ ആടിനെ കൊന്നു.മേപ്പാടി പുഴമൂലയിലും വന്യജീവി ആക്രമണമുണ്ടായി. കടവത്ത് ഗിരീഷിന്റെ വളർത്ത് നായയെയാണ്  കൊന്നത്. കോഴിക്കോട് കൂടരഞ്ഞി പൂവാറൻ തോട്ടിൽ വീണ്ടും പുലിയിറങ്ങി.ബൈക്ക് യാത്രക്കാരും റിസോര്‍ട്ടിലേക്ക് പോവുന്നവരുമാണ് പുലിയെ കണ്ടത്ത് .

Advertising
Advertising

പാലക്കാട് നെല്ലിയാമ്പതിയിൽ യുവാക്കൾക്കുനേരെ ഒറ്റയാൻ പാഞ്ഞടുത്തു.വടക്കഞ്ചേരി സ്വദേശികളായ രണ്ടുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന മതിൽ തകർത്തു . സിബു എന്ന കർഷകന്റെ വീടിന്‍റെ മതിലാണ് തകർത്തത്. ഇവിടെ വ്യാപക കൃഷിനാശവും ആനവരുത്തി.

ഇടുക്കി അടിമാലി വാളറയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പ്രദേശവാസിയായ റൈജുവിന്റെ വീട്ടുമുറ്റത്താണ് ആനയെത്തിയത്.ആതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ ഒന്നരമണിക്കൂറിധികം കാട്ടാന ബസിന് മുന്നിൽ നിലയുറപ്പിച്ചു.കബാലി എന്ന പേരിൽ അറിയപ്പെടുന്ന ആനയാണ് ബസിന് മുന്നിൽ നിന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News