ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിൻ്റെ ലക്ഷ്യം -മുഖ്യമന്ത്രി

യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലൈഫ് പദ്ധതി നിര്‍ത്തലാക്കിയെന്നുള്ള പ്രചാരണം പ്രതിപക്ഷം നടത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന പ്രഖ്യാപനം

Update: 2026-10-05 07:33 GMT

തിരുവനന്തപുരം: കേരളത്തില്‍ ലൈഫ് ഭവന പദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയില്‍ നിന്ന് വേര്‍പ്പെടുത്തി അവര്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഷീ സ്‌കൂട്ടര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലൈഫ് പദ്ധതി നിര്‍ത്തലാക്കിയെന്നുള്ള പ്രചാരണം പ്രതിപക്ഷം ഉള്‍പ്പെടെ നടത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

'ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും. പക്ഷേ അതിനു മുന്‍പുണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി നടന്നപ്പോള്‍ നിര്‍മിച്ച അത്രയും വീടുകള്‍ ആ പദ്ധതി ലൈഫിന്റെ ഭാഗമായി മാറിയപ്പോള്‍ ഉണ്ടായില്ലെന്നത് സത്യമാണ്. അതില്‍ മത്സ്യത്തൊഴിലാളി സംഘടനകളില്‍ നിന്നെല്ലാം വലിയ പരാതി വന്നു. അപ്പോള്‍ നമ്മള്‍ ലൈഫില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതി എടുത്തു മാറ്റി. ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫില്‍ കിട്ടുന്നത് നാല് ലക്ഷം. ഇപ്പോള്‍ ഒരു പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി ഉണ്ടാകും. അതില്‍ എത്ര ലക്ഷമാണ് കൊടുക്കാന്‍ പോകുന്നത് എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് സസ്‌പെന്‍സ് ആയിട്ട് കിടക്കട്ടെ' -മുഖ്യമന്ത്രി പറഞ്ഞു. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News