ലിഫ്റ്റ് പണിമുടക്കിയിട്ട് നാളുകൾ; കളമശേരി മെഡി. കോളജില്‍ മൃതദേഹം രണ്ടാംനിലയിൽ നിന്ന് താഴെയിറക്കിയത് ഏറെ പണിപ്പെട്ട്

സംഭവത്തിൽ മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്.

Update: 2022-12-22 17:19 GMT

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് കേടായിട്ട് നാളുകൾ. രണ്ടാം നിലയില്‍ നിന്ന് കാലടി സ്വദേശിയുടെ മൃതദേഹം താഴേക്കിറക്കിയത് ഏറെ പണിപ്പെട്ട്.

സ്റ്റെയറിലൂടെ മൃതദേഹം താഴെയിറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവത്തിൽ മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസിന്റെ നേതൃത്വത്തില്‍ നാളെ മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം, ലിഫ്റ്റ് നന്നാക്കുന്ന ജോലികള്‍ ആരംഭിച്ചുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News