കോർപ്പറേഷനുകളിലും സോണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

പലയിടത്തും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി താൽപ്പര്യമുള്ളവരുടെ അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി

Update: 2022-01-07 13:59 GMT
Editor : afsal137 | By : Web Desk

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും സോണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. മിക്കയിടെത്തും ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം സോണിൽ ഡിസംബർ 29 ന് പിരിച്ചെടുത്ത തുക ട്രഷറിയിൽ അടച്ചിട്ടില്ലെന്നും കെട്ടിടനിർമാണ അപേക്ഷ നിരസിച്ചിട്ട് 6 മാസമായിട്ടും അപേക്ഷകനെ അറിയിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി. തൃശൂർ കോർപറേഷനിൽ കാരണം കൂടാതെ അപേക്ഷകൾ തള്ളിക്കളയുന്ന സ്ഥിതിയുണ്ടെന്നും വിജിലൻസിന് ബോധ്യപ്പെട്ടു. കോഴിക്കോട് കോർപറേഷനിൽ കെട്ടിട നിർമാണ പെർമിറ്റുകൾ കെട്ടിക്കിടക്കുന്ന സാഹചര്യവും നിലവിലുണ്ട്.

Advertising
Advertising

ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിലാണ് സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അനുബന്ധ സോണൽ ഓഫീസുകളിലുമായി വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ കുഴവി സോണൽ ഓഫീസിൽ വസ്തു നികുതി നിർണയിക്കുന്നതിൽ അപാകതയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി താൽപ്പര്യമുള്ളവരുടെ അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കുന്നുണ്ട്. നിലവിൽ കോർപ്പറേഷൻ ഓഫീസുകളിലും സോണൽ ഓഫീസുകളിലും വിജിലൻസ് കണ്ടെത്തിയ അപാകതകൾക്കുമേൽ വിശദമായ അന്വോഷണമുണ്ടായതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഐഎഎസ് പറഞ്ഞു. ചില സോണൽ ഓഫീസുകളിൽ പരിശോധന ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News