സംസ്ഥാനത്ത് ഇന്ന് മദ്യവില കൂടും; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ
45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു
Update: 2025-01-27 00:57 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധനവ് നിലവിൽ വന്നു. പത്തു രൂപ മുതൽ 50 രൂപ വരെയാണ് വർധിച്ചത്. ജനപ്രിയ ബ്രാൻഡായ ജവാന് പത്തു രൂപ വർധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്. മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം.
45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.