ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ഉടന്‍; മുതിർന്ന നേതാക്കളുടെ പരാതി പരിഹരിക്കാൻ ഹൈക്കമാന്‍റ്

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാന്റ് നീക്കം.

Update: 2021-08-20 01:24 GMT

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് മുൻപ് കേരളത്തിലെ മുതിർന്ന നേതാക്കളുടെ പരാതി പരിഹരിക്കാൻ ഹൈക്കമാന്‍റ്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാന്റ് നീക്കം. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കാതെ പോയാൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. 

ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മുൻപ് ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുമായി സംസ്ഥാന നേതൃത്വം കൂടിയാലോചന നടത്താത്തതിൽ സോണിയയ്ക്കും രാഹുലിനും അതൃപ്തി ഉള്ളതായാണ് വിവരം. പട്ടികയിൽ സ്ത്രീ പങ്കാളിത്തം ഇല്ലാത്തതും ഹൈക്കമാന്റ് പരിശോധിക്കുന്നുണ്ട്. 

Advertising
Advertising

ഉമ്മൻ ചാണ്ടിയോടും രമേശിനോടും താരിഖ് അൻവർ ചർച്ച നടത്തിയെങ്കിലും നേതാക്കളുടെ അതൃപ്തി പൂർണ്ണാർത്ഥത്തിൽ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. ഇവരുടെ കൂടി താല്പര്യം പരിഗണിച്ചുള്ള പട്ടികയായിരിക്കും ഹൈക്കമാന്റ് പുറത്തിറക്കുക എന്നതാണ് വിവരം. എന്നാൽ വലിയ കൂട്ടിച്ചേർക്കലുകൾക്ക് സാധ്യതയുമില്ല. 

ആലപ്പുഴ കോട്ടയം ജില്ലകളിൽ രമേശിന്റെയും ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം പരിഗണിച്ചേക്കും. അതേസമയം, പട്ടിക സംബന്ധിച്ച് അവ്യക്തത തുടരുന്നത് സംസ്ഥാന നേതൃത്വത്തിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായതിൽ ഹൈക്കമാന്റിനോട് നേതൃത്വത്തിന് മറുപടി പറയേണ്ടതായും വരും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News