കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരം

കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം

Update: 2022-05-25 09:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരം. പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരാണ് അനുമതി നൽകേണ്ടത്. കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

കാട്ടുപന്നികളുടെ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നത്. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരാണ് കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നല്‍കേണ്ടത്. ഇത് കാലതാമസം വരുത്തുന്നു എന്ന പരാതി മലയോര മേഖലകളില്‍ നിന്ന് വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്കു കൂടെ അധികാരം നല്‍കുന്നത്.

വെടിവെച്ച് കൊല്ലാന്‍ ലൈസന്‍സുള്ളവരുടെ പാനല്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാനും അനുമതിയുണ്ട്. പുതിയ ഉത്തരവ് കർഷകർക്ക് ആശ്വാസമെന്ന് താമരശ്ശരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News