തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് അടിയേറ്റു മരിച്ചു

കർഷക കോൺഗ്രസ് നേതാവായിരുന്ന സാം ജെ വൽസലമാണ് മരിച്ചത്

Update: 2023-08-13 11:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അടിയേറ്റു മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന് അടിയേറ്റത്.

ഇന്നലെ വൈകീട്ട് കാഞ്ഞിരംകുളത്ത് വച്ചാണ് സംഭവം. കുടുംബാംഗങ്ങളുമായി മുന്‍പും വഴക്കും സംഘര്‍ഷവുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണു വാക്കുതര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്.

Full View

അക്രമത്തെ തുടര്‍ന്ന് ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ കൂടിയായ മൂന്നുപേർ കാഞ്ഞിരംകുളം പൊലിസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തു വരികയാണ്.

Summary: Farmer Congress leader Sam J Valsalam was beaten to death in Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News