തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ മാർഗരേഖയുമായി കോൺ​ഗ്രസ്

മാസത്തിൽ ഒരിക്കൽ വാർഡിലെ എല്ലാ വീടുകളും സന്ദർശിക്കാനും കുടുംബ രജിസ്റ്റർ തയ്യാറാക്കാനും നിർദേശം

Update: 2025-02-24 12:57 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം ശക്തിപ്പെടുത്തി കോൺഗ്രസ്. മാസത്തിൽ ഒരിക്കൽ വാർഡിലെ എല്ലാ വീടുകളും സന്ദർശിക്കാനും കുടുംബ രജിസ്റ്റർ തയ്യാറാക്കാനും നിർദേശം. വാർഡ് പ്രസിഡന്റുമാർക്കുള്ള പുതിയ മാർഗരേഖ കെപിസിസി പുറത്തിറക്കി. 44 നിർദ്ദേശങ്ങൾ അടങ്ങിയതാണ് മാർഗരേഖ. തദ്ദേശ തെരഞെടുപ്പിനായി അരയും തലയും മുറുക്കി കോൺഗ്രസ്​ ഇറങ്ങുകയാണെന്ന്​ മാർഗരേഖ വ്യക്​തമാക്കുന്നു.

വാർഡിലെ ഒരോ വീടിനെയും കുറിച്ചും സമഗ്ര വിവരങ്ങൾ അടങ്ങിയ സർവേ നടത്തി വീടുകയറി ബന്ധങ്ങൾ ദൃഢമാക്കാനാണ് പദ്ധതി. വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉൾപ്പെടുത്തിയതാവും കുടുംബ രജിസ്റ്റർ. മാസത്തിൽ ഒരു തവണ എങ്കിലും ഒരു വീട്ടിൽ വാർഡ് കമ്മറ്റി അംഗങ്ങൾ എത്തും. ഫ്ളാറ്റുകൾ, റസിഡൻസ് അസോസിയേഷൻ, കോളനികൾ എന്നിവിടങ്ങളിൽ ബന്ധം സ്ഥാപിക്കണം. മാസത്തിൽ രണ്ട് തവണ വാർഡ് കമ്മറ്റി ചേർന്ന് വാർഡിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായും കല്യാണ-മരണ വീടുകളിലെ സജീവ സാന്നിധ്യത്തിലൂടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും മാർഗരേഖ നിർദേശിക്കുന്നു. വാർഡിലെ മത സാമുദായിക സംഘടനകളുമയുള്ള ബന്ധം ഊഷ്മളമാക്കണം.

Advertising
Advertising

ജനങ്ങൾക്ക് ഉപകാരപ്രദമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലൂടെ വോട്ടർമാരെ സഹായിക്കണമെന്ന നിർദേശത്തിനൊപ്പം പാർട്ടി സാന്നിധ്യം പൊതു ഇടങ്ങളിൽ ഉറപ്പാക്കാൻ കൊടിമരവും വാർത്താ ബോർഡും നിർബന്ധമായും വേണമെന്ന് നിർദേശിക്കുന്നു. പാർട്ടി പ്രവർത്തകരും നേതാക്കളും അടങ്ങുന്ന വാട്സ്ആപ്പ്​ ഗ്രൂപ്പ് മുതൽ പാർട്ടി വാർത്തകൾ മറ്റ് പൊതു ഗ്രൂപ്പുകളിൽ എത്തിക്കാനുള്ള പദ്ധതികൾ വരെ വാർഡ് കമ്മറ്റികൾക്ക് കെപിസിസി കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും തുടങ്ങാനാണ് തീരുമാനം.

വാർത്ത കാണാം: 

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News