തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോർപ്പറേഷൻ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

കെ.എസ് ശബരീനാഥൻ മേയർ സ്ഥാനാർഥിയാകും

Update: 2025-11-02 11:16 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. 48 വാർഡുകളിലെ സ്ഥാനാർഥികളെ ആണ് വൈകിട്ട് പ്രഖ്യാപിക്കുക.

കെ.എസ് ശബരീനാഥ് മേയർ സ്ഥാനാർഥിയാകും. വൈകിട്ട് കെ. മുരളീധരൻ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. വീണ എസ് നായരും സ്ഥാനാർഥി പട്ടികയിലുണ്ട്. സീറ്റ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുയാണ്. സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ബാക്കി കോൺഗ്രസ് സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണയിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ഒൻപത് അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.

എന്ത് വിലകൊടുത്തും കോർപ്പറേഷൻ പിടിക്കാനാണ് മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ കോൺഗ്രസ് രംഗത്തിറക്കുന്നത്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള യുവനിരയും പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാക്കളും ഉൾപ്പെടുന്നതാകും ഇന്ന് പുറത്തിറങ്ങുന്ന സ്ഥാനാർഥി പട്ടിക. 

കെ. മുരളീധരനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ചുമതല. മുരളീധരൻ നയിക്കുന്ന വാഹചനപ്രചാരണ ജാഥ നാളെ ആരംഭിക്കും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News