ഇഎംഎസിന്റെ നാട്ടിൽ യുഡിഎഫിന് മിന്നും ജയം; ഏലംകുളം തിരിച്ച് പിടിച്ചു
വെൽഫെയർ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു
മലപ്പുറം: ഇഎംഎസിന്റെ നാടായ മലപ്പുറം ജില്ലയിലെ എലംകുളം പഞ്ചായത്ത് പിടിച്ച് യുഡിഎഫ്. കഴിഞ്ഞ 40 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. വെൽഫെയർ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു.
ചെറുകര വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുബ്രഹ്മണ്യൻ പാറക്കച്ചോല വിജയിച്ചു. ആലുംകൂട്ടത്തിൽ എൽഡിഎഫിൻ്റെ ശോഭന ടീച്ചർ വിജയിച്ചു. വാർഡ്16 യുഡിഎഫ് സ്ഥാനാർഥി സബീറലി വിജയിച്ചു. തെക്കുപുറം വാർഡിൽ യുഡിഎഫിൻ്റെ ഉഷ ടീച്ചർ വിജയിച്ചു. മല്ലിശ്ശേരിയിൽ യുഡിഎഫിൻ്റെ അബ്ദുല്‍ അക്ബർ നെച്ചിയിൽതൊടി വിജയിച്ചു.
അതേസമയം എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ വിജയിച്ചാണ് 50 വർഷത്തെ എൽഡിഎഫ് കോട്ട തകർത്ത് യുഡിഎഫ് ഭരണം പിടിച്ചത്. ആറു സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മൂന്നു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.