'ചൗണ്ടേരികുന്ന് എന്ന സ്ഥലപ്പേര് നിരവധി പേര്‍ വീട്ടുപേരായി ഉപയോഗിക്കുന്നുണ്ട്'; മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി വയനാട്ടുകാര്‍

വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട 4,000 ത്തോളം വോട്ടർമാർ ഒരു വീട്ടിൽ താമസിക്കുന്നു എന്നതായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം

Update: 2025-08-14 11:56 GMT
Editor : ലിസി. പി | By : Web Desk

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടു കൊള്ള നടന്നെന്ന മുൻ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി നാട്ടുകാർ. വരദൂരിലെ മറിയവും വള്ളിയമ്മയും രണ്ടു വീടുകളിൽ താമസിക്കുന്നവരാണ്.

വരദൂർ ചൗണ്ടേരി എന്ന സ്ഥലത്ത് രണ്ടു വീടുകളിലായാണ് ഇരുവരും താമസിക്കുന്നത്. ഈ ഭാഗത്ത് താമസിക്കുന്നവരെല്ലാവരും അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരികുന്ന് എന്നാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വീട്ടിലല്ല, ഇത്രയും പേര്‍ താമസിക്കുന്നത്.ഇവര്‍ക്കൊക്കെ സ്വന്തം വീടുണ്ടെന്നും വര്‍ഷങ്ങളായി ചൗണ്ടേരികുന്ന് എന്നാണ് വീട്ടുപേരായി നല്‍കിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

Advertising
Advertising

വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട 4,000 ത്തോളം വോട്ടർമാർ ഒരു വീട്ടിൽ താമസിക്കുന്നു എന്നതായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. 

വിഡിയോ സ്റ്റോറി കാണാം..

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News