വയനാട്ടിലെ കടുവയെ വാഴത്തോട്ടത്തില്‍ കണ്ടുവെന്ന് നാട്ടുകാര്‍
വനംവവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി
കടുവ (പ്രതീകാത്മക ചിത്രം)
വയനാട്: വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ കുപ്പാടിത്തറയിലെ വാഴത്തോട്ടത്തിൽ കണ്ടുവെന്ന് നാട്ടുകാർ. വനംവവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി. ജനവാസമേഖലയിലിറങ്ങി ഒരാളുടെ ജീവനെടത്തിട്ടും കടുവയെ പിടികൂടാനാകാത്തതിൽ നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത രോഷപ്രകടനമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 12 നാണ് മാനന്തവാടിക്കടുത്ത് പുതുശ്ശരിയിൽ കടവ ഒരാളെ ആക്രമിച്ച് കെന്നത്. പള്ളിപ്പുറത്ത് സാലുവെന്ന തോമസ് (50) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു തവണ പ്രദേശവാസികൾ കടുവയെ കണ്ടു.
തുടർന്ന് അൽപ്പസമയത്തിനകം തന്നെ തോമസിനെ കടുവ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസിനെ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇദ്ദേഹം മരിച്ചു.