ലോക്ക്ഡൗൺ നീട്ടണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ; തീരുമാനം ഇന്ന്

ലോക്ക്ഡൗൺ നീട്ടിയാലും കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത

Update: 2021-05-29 01:47 GMT
Advertising

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗൺ തുടരണമെന്ന അഭിപ്രായം ആരോഗ്യ മേഖലയിലെ വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ജനജീവിതം ദുസ്സഹമാകുന്നതാണ്  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

ഈ സാഹചര്യത്തില്‍ ലോക്ക്ഡൗൺ നീട്ടിയാലും കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. മൊബൈൽ, ടെലിവിഷൻ റിപ്പയർ കടകളും കണ്ണട കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയേക്കും. അടിസ്ഥാന, നിര്‍മാണ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്ഡൌണ്‍ നീട്ടാനാണ് സാധ്യത.

ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News