വാരാന്ത്യത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; തീരുമാനങ്ങൾ ഇങ്ങനെ

24,25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ

Update: 2021-04-21 08:10 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേരളം. ശനി, ഞായർ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങൾ.

24,25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മറ്റു കടകൾ പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകളിൽ ജീവനക്കാരെ അമ്പത് ശതമാനമാക്കും. ഇടവിട്ട ദിവസങ്ങളിലാകും ജീവനക്കാരുടെ ക്രമീകരണം. ഐടി മേഖലയിൽ അടക്കം സ്വകാര്യമേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാകും. ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. വാക്‌സിൻ രജിസ്‌ട്രേഷൻ പരമാവധി ഓൺലൈനായി നടത്തണം.

ഇന്ന് വൈകിട്ടോടെ ഇതിന്റെ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News