ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇന്ന് 87 സ്ഥാനാർഥികൾ നാമനിർ​ദേശ പത്രിക സമർപ്പിച്ചു

ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരും

Update: 2024-04-03 14:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ബുധനാഴ്ച 87 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ കൂടുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്ന് മാത്രം ലഭിച്ചു. നാമനിർദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂര്‍ 13, ആലത്തൂര്‍ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂര്‍ 17, കാസര്‍കോട് 10.

Advertising
Advertising

മാര്‍ച്ച് 28ന് നാമനിർദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരുമാണ് (11 വീതം). കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ് (3).

നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News