പിക്അപ്പ് വാനിന്‍റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു

Update: 2022-02-13 03:18 GMT

ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. ടയർ മാറ്റുന്നതിനിടെ പിക്അപ്പ് വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അമ്പലത്തിൽ പോയി മടങ്ങിവരും വഴി വണ്ടിയുടെ ടയർ മാറുകയായിരുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതായിരുന്നു മരിച്ച മറ്റെയാള്‍ എന്ന് സ്ഥലവാസികള്‍ പറഞ്ഞു.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News