ശബരിമലയിൽ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന്

കോടതി ഉത്തരവ് പ്രകാരം സന്നിധാനം മേൽശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഒരാളെ ഒഴിവാക്കിയിരുന്നു

Update: 2024-10-17 00:54 GMT

തിരുവനന്തപുരം: ശബരിമലയിൽ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തിരഞ്ഞെടുക്കുക. ഉഷ പൂജയ്ക്കുശേഷം രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കായിരിക്കും നറുക്കെടുപ്പ്. പന്തളം രാജകുടുംബത്തിലെ കുട്ടികളായ ഋഷികേശി വർമയും വൈഷ്ണവി മാളികപ്പുറവും ആണ് നറുക്കെടുക്കുക.

ഋഷികേഷ് വർമ്മ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. സന്നിധാനത്തേക്ക് 24 പേരെയും മാളികപ്പുറത്തേക്ക് 15 പേരെയും ആണ് മേൽശാന്തി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കോടതി ഉത്തരവ് പ്രകാരം സന്നിധാനം മേൽശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഒരാളെ ഒഴിവാക്കിയിരുന്നു. നറുക്കെടുപ്പുമായി മുന്നോട്ടു പോകാൻ കോടതി നിർദ്ദേശിച്ചു എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News